ഫീൽഡിംഗിൽ ഇന്ത്യക്ക് ഒരു മോശം ദിവസമായിരുന്നു എന്ന് രോഹിത്

Newsroom

ന്യൂസിലൻഡിന് എതിരായ മത്സരത്തിൽ ഫീൽഡിൽ ഇന്ത്യക്ക് അത്ര നല്ല ദിവസമായിരുന്നില്ല. മൂന്ന് നിർണായക ക്യാച്ചുകൾ ആയിരുന്നു ഇന്ത്യ വിട്ടു കളഞ്ഞത്. ഇത് സാധാരണ സംഭവിക്കുന്ന കാര്യമല്ല എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. ഫീൽഡിംഗ് നമ്മൾ അഭിമാനിക്കുന്ന ഒന്നാണ്. എന്നാൽ ഇന്ന് ഫീൽഡിംഗ് ക്ലിനിക്കൽ ആയിരുന്നില്ല. രോഹിത് പറഞ്ഞു.

രോഹിത് 23 10 23 00 11 01 998

എന്നാൽ ഇത് ഇന്നത്തെ ദിവസത്തെ നിർഭാഗ്യമാണെന്ന് രോഹിത് പറഞ്ഞു. ക്യാച് വിട്ടതിൽ ഒന്ന് ജഡേജ ആണ്‌. ലോകത്തെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് രവീന്ദ്ര ജഡേജ. ഈ കാര്യങ്ങൾ സംഭവിക്കുന്നുതാണ്. രോഹിത് പറഞ്ഞു.

ഫീൽഡിംഗ് നിർണായക ഘടകം ആണെന്നും അത് കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുമെന്നും രോഹിത് പറഞ്ഞു.