അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് നേടാനായത് 241 റൺസ്. പതും നിസ്സങ്കയും കുശൽ മെന്‍ഡിസും സദീര സമരവിക്രമയും ബാറ്റിംഗ് ചെറുത്ത്നില്പ് നടത്തിയെങ്കിലും വിക്കറ്റുകള്‍ തുടരെ വീഴ്ത്തി ശ്രീലങ്കയെ പ്രതിരോധത്തിലാക്കുവാന്‍ അഫ്ഗാനിസ്ഥാന് സാധിക്കുകയായിരുന്നു. 49.3 ഓവറിലാണ് ശ്രീലങ്ക ഓള്‍ഔട്ട് ആയത്.
നിസ്സങ്ക 46 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മെന്‍ഡിസ് 39 റൺസും സമരവിക്രമ 36 റൺസുമാണ് നേടിയത്. ഒരു ഘട്ടത്തിൽ 134/2 എന്ന നിലയിലായിരുന്ന ശ്രീലങ്ക പിന്നീട് 185/7 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. വാലറ്റത്തിൽ മഹീഷ് തീക്ഷണ നടത്തിയ ചെറുത്ത്നില്പാണ് ശ്രീലങ്കയുടെ സ്കോര്‍ 200 കടക്കുവാന്‍ സഹായിച്ചത്. എട്ടാം വിക്കറ്റിൽ ആഞ്ചലോ മാത്യൂസിനൊപ്പം 45 റൺസാണ് തീക്ഷണ നേടിയത്.
അപകടകരമാകുമായിരുന്ന ഈ കൂട്ടുകെട്ടിനെ ഫസൽഹഖ് ഫറൂഖിയാണ് തകര്‍ത്തത്. 29 റൺസാണ് മഹീഷ് തീക്ഷണ നേടിയത്. തന്റെ അടുത്തോവറിൽ ഫറൂഖി ആഞ്ചോ മാത്യൂസിനെയും പുറത്താക്കി. അഫ്ഗാനിസ്ഥാന് വേണ്ടി ഫസൽഹഖ് ഫറൂഖി നാലും മുജീബ് ഉര്‍ റഹ്മാന്‍ രണ്ട് വിക്കറ്റും നേടി.