ഇംഗ്ലണണ്ടിനെതിരെ ലോകകപ്പിൽ ഇന്നത്തെ മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ടീം ലക്ഷ്യം വയ്ക്കുന്നത് ഒന്നാം സ്ഥാനം ആണ്. മത്സരത്തിൽ ഇംഗ്ലണ്ട് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിന്ന് മോചനം ആണ് ഇംഗ്ലണ്ട് ഇന്ന് വിജയത്തോടെ ലക്ഷ്യം വയ്ക്കുന്നത്.
മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. താന്‍ ബാറ്റിംഗാണ് ആഗ്രഹിച്ചതെന്നാണ് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ വ്യക്തമാക്കിയത്. ഇന്ത്യന്‍ നിരയിലും മാറ്റങ്ങളൊന്നുമില്ല.
ഇന്ത്യ: Rohit Sharma(c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul(w), Suryakumar Yadav, Ravindra Jadeja, Kuldeep Yadav, Mohammed Shami, Jasprit Bumrah, Mohammed Siraj
ഇംഗ്ലണ്ട്: Jonny Bairstow, Dawid Malan, Joe Root, Ben Stokes, Jos Buttler(w/c), Liam Livingstone, Moeen Ali, Chris Woakes, David Willey, Adil Rashid, Mark Wood