ബംഗ്ലാദേശിനെതിരെ മികച്ച വിജയവുമായി ഇംഗ്ലണ്ട്

Newsroom

Picsart 23 10 10 18 07 40 339
Download the Fanport app now!
Appstore Badge
Google Play Badge 1

വലിയ വിജയത്തോടെ ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ വിജയം നേടി. ഇന്ന് ബംഗ്ലാദേശിനെതിരെ 137 റൺസിന്റെ വിജയം ആണ് ഇംഗ്ലണ്ട് നേടിയത്. 365 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 48.2 ഓവറിലേക്ക് 227 റൺസിന് ഓളൗട്ട് ആയി. 66 പന്തിൽ നിന്ന് 76 റൺസ് എടുത്ത ലിറ്റൺ ദാസും 51 റൺസ് എടുത്ത മുഷ്ഫിഖർ റഹീമും മാത്രമാണ് ബംഗ്ലാദേശിനായി ബാറ്റു കൊണ്ട് തിളങ്ങിയത്.

ഇംഗ്ലണ്ട് 23 10 10 18 08 00 891

ഇംഗ്ലണ്ടിനായി റീസ് ടോപ്ലി 4 വിക്കറ്റുകൾ വീഴ്ത്തി. 10 ഓവറിൽ 43 റൺസ് വഴങ്ങി ആണ് 4 വിക്കറ്റുകൾ നേടിയത്. വോക്സ്, രണ്ട് വിക്കറ്റും ആദിൽ റഷീദ്,വുഡ്, സാം കുറൻ, ലിവിങ്സ്റ്റോൺ എന്നിവർ ഒരോ വിക്കറ്റും നേടി.

ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന് ബംഗ്ലാദേശിനെതിരെ ധരംശാലയിൽ 9 വിക്കറ്റ് നഷ്ടത്തിൽ 364 റൺസെന്ന കൂറ്റന്‍ സ്കോർ നേടാൻ ആയി. ടോപ് ഓര്‍ഡറിൽ നിന്നുള്ള മിന്നും പ്രകടനം ആണ് ഇംഗ്ലണ്ടിനെ കരുതുറ്റ സ്കോറിലേക്ക് നയിച്ചത്.

ഓപ്പണര്‍മാരായ ജോണി ബൈര്‍സ്റ്റോയും ദാവിദ് മലനും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 115 റൺസാണ് നേടിയത്. 52 റൺസ് നേടിയ ബൈര്‍സ്റ്റോയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തുടര്‍ന്ന് മലനും ജോ റൂട്ടും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 156 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് മികച്ച നിലയിൽ മുന്നേറി.

Joeroot

107 പന്തിൽ 140 റൺസ് നേടിയ മലന്‍ 16 ബൗണ്ടറിയും 5 സിക്സുമാണ് മത്സരത്തിൽ നേടിയത്. ജോ റൂട്ട് 68 പന്തിൽ 82 റൺസ് നേടി പുറത്തായി. ബംഗ്ലാദേശിനായി  മഹേദി ഹസന്‍ നാലും ഷൊറിഫുള്‍ ഇസ്ലാമും മൂന്നും വിക്കറ്റ് നേടി.