Picsart 23 10 12 17 23 59 058

ഡി കോക്കിന് സെഞ്ച്വറി, ഓസ്ട്രേലിയക്ക് എതിരെ 300നു മുകളിൽ സ്കോർ നേടി ദക്ഷിണാഫ്രിക്ക

ഇന്ന് ലോകകപ്പിൽ ഓസ്ട്രേലിയയെ നേരിടുന്ന ദക്ഷിണാഫ്രിക്ക 312 എന്ന വിജയ ലക്ഷ്യം ഉയർത്തി. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ 311/7 റൺസ് ആണ് എടുത്തത്‌. ഓപ്പണർ ഡി കോകിന്റെ സെഞ്ച്വറിയും മക്രം നേടിയ അർധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ നൽകിയത്‌. ഡി കോക്ക് 109 റൺസ് ആണ് എടുത്തത്. 106 പന്തിൽ നിന്നായിരുന്നു 109 റൺസ്. 5 സിക്സും 8 ഫോറും അദ്ദേഹം നേടി.

ക്യാപ്റ്റൻ ബാവുമ 35 റൺസും വാൻ ഡെർസൻ 26 റൺസും എടുത്തു. മികച്ച രീതിയിൽ ബാറ്റു ചെയ്തിരുന്ന മാത്രം ഔട്ട് ആയിരുന്നില്ല എങ്കിൽ ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോറിലേക്ക് എത്തിയേനെ‌. 44 പന്തിൽ നിന്ന് 56 റൺസ് എടുക്കാൻ മാക്രമിനായി‌‌. 1 സിക്സും 7 ഫോറും അദ്ദേഹത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു.

ക്ലാസൻ 29, ഹാൻസ 26, മില്ലർ 17 എന്നിവരും ദക്ഷിണാഫ്രിക്കയെ 300 കടക്കാൻ സഹായിച്ചു.

ഓസ്ട്രേലിയക്ക് ആയി മാക്സ്‌വെൽ, സ്റ്റാർക് എന്നിവർ 2 വിക്കറ്റ് വീതം നേടിയപ്പോൾ പാറ്റ് കമ്മിൻസ്, ആഡം സാമ്പ, ഹേസില്വുഡ് എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.

Exit mobile version