നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മാരകമായ ബൗളറാണ് ജസ്പ്രീത് ബുംറയെന്ന് ഗൗതം ഗംഭീർ. പാകിസ്ഥാന്റെ ഷഹീൻ ഷാ അഫ്രീദിയുമായി ബുമ്രയെ ചേർത്തു പറയാൻ ആകില്ല എന്നും ബുമ്രയും ഷഹീനും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഗംഭീർ പറഞ്ഞു.
ഈ ലോകകപ്പിൽ ഇതുവരെ രണ്ട് മത്സരങ്ങളിൽ നിന്ന് ആയി ആറ് വിക്കറ്റുകൾ ബുമ്ര നേടിയിട്ടുണ്ട്. ഷഹീൻ എന്നാൽ ഇതുവരെ ഫോമിലായിട്ടില്ല.
“ചെന്നൈയിലെ വിക്കറ്റിൽ മിച്ചൽ മാർഷിനെ ബുമ്ര പുറത്താക്കിയ രീതിയും അഫ്ഗാനെതിരെ ഇബ്രാഹിം സദ്രാനെ പുറത്താക്കിയ രീതിയും അത്ഭുതപ്പെടുത്തുന്നതാണ്. ലോക ക്രിക്കറ്റിൽ സമ്പൂർണ്ണവും മാരകവുമായ ഒരു ബൗളർ ഉണ്ടെങ്കിൽ അത് ബുംറയാണ്. ഞങ്ങൾ ജസ്പ്രീത് ബുംറയെയും ഷഹീൻ ഷായെയും താരതമ്യം ചെയ്തിരുന്നു. എന്നാൽ അഫ്രീദിയുമായി വലിയ വ്യത്യാസം ബുമ്രക്ക് ഉണ്ട്” സ്റ്റാർ സ്‌പോർട്‌സിൽ ഗംഭീർ പറഞ്ഞു.
“ബുമ്രയെ പോലെ ഓരോ ഘട്ടത്തിലും ഇത്രയും സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു ഫാസ്റ്റ് ബൗളറെ നിങ്ങൾ എന്നോട് പറയൂ. ബൗളർമാർ പുതിയ പന്തിലോ അവസാനത്തിലോ നന്നായി പന്തെറിയുന്നു, പക്ഷേ മധ്യ ഓവറുകളിൽ പുതിയ പന്തിലോ പഴയ പന്തിലോ ഉള്ള അതേ സ്വാധീനം ബുംറയ്ക്ക് ഉണ്ട്. “ഗംഭീർ പറഞ്ഞു.