റീസ് ടോപ്ലിക്ക് പകരം ബ്രൈഡൻ കാർസ് ഇംഗ്ലണ്ട് ലോകകപ്പ് ടീമിൽ

Newsroom

പരിക്കേറ്റ റീസ് ടോപ്ലിക്ക് പകരക്കാരനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ബ്രൈഡൻ കാർസ് ടീമിനൊപ്പം ചേരും എന്ന് ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ട്. വ്യാഴാഴ്ച ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് കാർസ് ബാംഗ്ലൂരിൽ ടീമിനൊപ്പം ചേരും. എന്നിരുന്നാലും ശ്രീലങ്കയ്ക്ക് എതിരെ കളിക്കാൻ സാധ്യത കുറവാണ്.

കാർസ് 23 10 23 17 03 01 949

28കാരനായ കാർസ് ആഭ്യന്തര ക്രിക്കറ്റിൽ ഡർഹാമിനെയും നോർത്തേൺ സൂപ്പർചാർജേഴ്സിനെയും പ്രതിനിധീകരിക്കുന്നു. ബാറ്റുകൊണ്ടും വിലയേറിയ സംഭാവനകൾ നൽകാൻ കഴിയുന്ന താരമാണ്. 2021-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 12 ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും താരം ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്.