ഫൈനലിന് ഇന്ത്യ സ്ലോ പിച്ച് ഒരുക്കിയത് അത്ഭുതപ്പെടുത്തി എന്ന് ബ്രെറ്റ് ലീ

Newsroom

Picsart 23 11 20 17 50 40 881
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിന്റെ ഫൈനലിനായി ഇന്ത്യ സ്ലോ പിച്ച് ഉപയോഗിക്കുന്നത് കണ്ട് ആശ്ചര്യപ്പെട്ടുവെന്ന് ബ്രെറ്റ് ലീ‌. അതാണ് ഇന്ത്യൻ ടീമിന് തിരിച്ചടിയായത് എന്നും ബ്രെറ്റ് ലീ പറഞ്ഞു. മികച്ച ഫോമിൽ ഉള്ള ഇന്ത്യൻ പേസർമാരെ തുണക്കുന്ന ഒരു പിച്ച് ആയിരുന്നു ഇന്ത്യ ഒരുക്കേണ്ടിയിരുന്നത് എന്നും മുൻ ഓസ്ട്രേലിയ പേസർ പറഞ്ഞു.

ഇന്ത്യ

“നിങ്ങൾ ആ വിക്കറ്റിലേക്ക് നോക്കുകയാണെങ്കിൽ, മഞ്ഞും ഈർപ്പവും കാരണം കളിയിൽ ബൗളർക്ക് ആനുകൂല്യമില്ലാതെ പോകും. പിന്തുടരാനും എളുപ്പമാക്കും,” ലീ പറഞ്ഞു.

” മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ബുമ്ര എന്നിവർ ഗംഭീര ഫോമിൽ ഇരിക്കെ ഇങ്ങനെ ഒരു പിച്ച് ആതിഥേയർ ഒരുക്കിയത് എന്നെ ആശ്ചര്യപ്പെടുത്തി” ലീ പറഞ്ഞു.

“പേസർമാർ ആണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നത്, അതിനാൽ അവർ ഓസീസ് ടോപ്പ് ഓർഡറിനെ പെട്ടെന്ന് പുറത്താക്കാൻ ശ്രമിക്കണമായിരുന്നു. ബൗളർമാരെ സഹായിക്കാത്ത താഴ്ന്നതും വേഗത കുറഞ്ഞതുമായ ഒരു വിക്കറ്റ് അവർ തയ്യാറാക്കിയതിൽ ഞാൻ അത്ഭുതപ്പെട്ടു.” ബ്രെറ്റ് ലീ ആവർത്തിച്ചു