ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരുടെ റൺവേട്ട, 19.1 ഓവറിൽ നേടിയത് 175 റൺസ്

Sports Correspondent

ലോകകപ്പിൽ ന്യൂസിലാണ്ട് ബൗളര്‍മാരെ തച്ചുതകര്‍ത്ത് ഓസ്ട്രേലിയയുടെ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും. ഇന്ന് ടോസ് നേടി ന്യൂസിലാണ്ട് ബൗളിംഗ് തിരഞ്ഞെടുത്തുവെങ്കിലും അവരുടെ ബൗളര്‍മാരെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഓസീസ് ഓപ്പണര്‍മാര്‍ പുറത്തെടുത്തത്.

കീവിസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിയൊടുക്കിയപ്പോള്‍ 19.1 ഓവറിൽ 175 റൺസാണ് ഓപ്പണിംഗ് വിക്കറ്റിൽ ഓസ്ട്രേലിയ നേടിയത്. 65 പന്തിൽ 5 ഫോറും 6 സിക്സും അടക്കം 81 റൺസാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. ഗ്ലെന്‍ ഫിലിപ്പ്സിനായിരുന്നു വാര്‍ണറുടെ വിക്കറ്റ്. അതിന് ശേഷം 59 പന്തിൽ തന്റെ ശതകം ട്രാവിസ് ഹെഡ് പൂര്‍ത്തിയാക്കുകയായിരുന്നു.