ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇതുവരെ കളിച്ച രീതിയെ പ്രശംസിച്ച് ബംഗ്ലാദേശ് മുഖ്യ പരിശീലകൻ ചന്ദിക ഹതുരുസിംഗ. ഇന്ത്യ കളിക്കുന്ന രീതി ഭയപ്പെടുത്തുന്നു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
“അവർ എല്ലാ മേഖലകളിലും മികച്ചതാണെന്ന് ഞാൻ കരുതുന്നു. അവർക്ക് മുന്നിൽ സ്ട്രൈക്ക് ബൗളർമാർ ഉണ്ട്. ബുംറ തന്റെ ഏറ്റവും മികച്ച നിലയിലേക്ക് എത്തിയിരിക്കുന്നു. മധ്യ ഓവറുകളിൽ മികച്ച പരിചയസമ്പന്നരായ സ്പിന്നർമാർ അവർക്കുണ്ട്.” ഹതുരസിംഗ പറഞ്ഞു.
“അവരുടെ ബാറ്റിംഗ്, പ്രത്യേകിച്ച് ടോപ്പ് ഓർഡർ വെടിക്കെട്ടാണ്, അവർ ഭയമില്ലാതെ കളിക്കുന്നത് ഭയപ്പെടുത്തുന്നതാണ്,” ഹതുരുസിംഗ മത്സരത്തിന്റെ തലേന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“അവർ ഇപ്പോൾ അവരുടെ ക്രിക്കറ്റും അവരുടെ ഹോം ലോകകപ്പും ആസ്വദിക്കുന്നതായി തോന്നുന്നു, ധാരാളം പിന്തുണ അവർക്ക് ലഭിക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.