പാകിസ്താന്റെ പരാജയത്തിൽ ബാബർ അസമിനെ മാത്രം കുറ്റം പറയരുത് എന്ന് വസിം അക്രം. ബാബറിന് തെറ്റു പറ്റി എങ്കിലും അദ്ദേഹത്തെ മാത്രം വിമർശിച്ച് ടീമിന് രക്ഷപ്പെടാൻ ആകില്ല എന്ന് അക്രം പറയുന്നു.
“ബാബർ അസം മാത്രമല്ല മത്സരം കളിക്കുന്നത്. ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്പോൾ അദ്ദേഹത്തിന് തെറ്റുകൾ പറ്റിയിട്ടുണ്ട്, പക്ഷേ അദ്ദേഹത്തെ മാത്രമല്ല കുറ്റപ്പെടുത്തേണ്ടത്. ഇത് മുഴുവൻ സിസ്റ്റത്തിന്റെയും തെറ്റാണ്, ബാബർ അസം മാത്രം ഒരു ബലിയാടാവുകയാണ്. കഴിഞ്ഞ വർഷം സംഭവിച്ചതെല്ലാം സിസ്റ്റത്തിന്റെ പിഴവാണ്,” അക്രം എ സ്പോർട്സിൽ പറഞ്ഞു.
“ആരാണ് പരിശീലകൻ, ആരാണ് പുറത്തേക്ക് പോകുന്നത്, ആരാണ് വരുന്നതെന്ന് കളിക്കാർക്ക് അറിയില്ല. എല്ലാവരുടെയും തെറ്റാണ്,” അക്രം കൂട്ടിച്ചേർത്തു.
“ബാബർ അസം ഞങ്ങളുടെ സ്റ്റാർ പ്ലെയറാണ്, അവൻ റൺസ് നേടുമ്പോൾ, രാജ്യം മുഴുവൻ സന്തോഷിക്കുന്നു, ഞങ്ങൾക്ക് അഭിമാനം തോന്നുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചു. ഏഷ്യാ കപ്പിന് ശേഷം അദ്ദേഹം സമ്മർദത്തിലാണ്.” ബാബർ അസമിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് അക്രം പറഞ്ഞു.