അര്‍ദ്ധ ശതകങ്ങള്‍ നേടി ഷഫീക്കും ബാബര്‍ അസമും, അഫ്ഗാനിസ്ഥാനെതിരെ 282 റൺസ് നേടി പാക്കിസ്ഥാന്‍

Sports Correspondent

ലോകകപ്പിലെ 22ാമത്തെ മത്സരത്തിൽ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 282 റൺസ് നേടി പാക്കിസ്ഥാന്‍. ബാബര്‍ അസമും അബ്ദുള്ള ഷഫീക്കും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഷഫീക്ക് 58 റൺസ് നേടിയപ്പോള്‍ ബാബര്‍ അസം 74 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

ഷദബ് ഖാന്‍ 38 പന്തിൽ 40 റൺസും ഇഫ്തിക്കര്‍ അഹമ്മദ് 27 പന്തിൽ 40 റൺസും നേടിയാണ് പാക് സ്കോര്‍ 282 റൺസിലേക്ക് എത്തിച്ചത്. 7 വിക്കറ്റുകള്‍ ആണ് ടീമിന് നഷ്ടമായത്. അഫ്ഗാനിസ്ഥാന് വേണ്ടി നൂര്‍ അഹമ്മദ് 3 വിക്കറ്റും നവീന്‍ ഉള്‍ ഹക്ക് 2 വിക്കറ്റും നേടി.