ഇന്ത്യക്ക് എതിരായ മത്സരത്തിൽ ബാബർ അസം ഒരു ഭീരുവിനെ പോലെയാണ് ബാറ്റു ചെയ്തത് എന്ന് ഗംഭീർ. “ബാബർ അസം അങ്ങേയറ്റം ഭീരുവായിരുന്നു. ഒരു കൂട്ടുകെട്ടിൽ രണ്ട് ബാറ്റർമാർക്ക് ഒരേ രീതിയിൽ ബാറ്റ് ചെയ്യാൻ കഴിയില്ല, അവരിൽ ഒരാൾ റിസ്ക് എടുക്കണം. എന്നാലെ സ്കോർ ഉയരൂ” ഗംഭീർ പറഞ്ഞു.
“ബാബർ അസം തനിക്കായി ഒരുപാട് റൺസ് നേടിയിട്ടുണ്ട്, പക്ഷേ തുടക്കത്തിൽ ആക്രമിച്ചു കളിക്കുന്ന താരങ്ങൾ ആയിരുന്നു മുമ്പ് പാകിസ്താന് ഉണ്ടായിരുന്നത്. അത് ഷാഹിദ് അഫ്രീദിയോ ഇമ്രാൻ നസീറോ തൗഫീഖ് ഉമറോ ആകട്ടെ, അവർ ആക്രമിച്ചാണ് തുടങ്ങുക. മധ്യനിര കരുതലോടെ ബടു ചെയ്യുകയും ചെയ്യും. എന്നാൽ ഇപ്പോൾ പാകിസ്താനിക് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ, ആക്രമിച്ചു കളിക്കുന്ന ഒരു ബാറ്റർ പോലും ഇല്ല, ”ഗംഭീർ കൂട്ടിച്ചേർത്തു.
“ബാബർ ഔട്ട് ആയത് വളരെ മോശം ഷോട്ടിൽ ആയിരുന്നു. ഒരു ലോകോത്തര ബാറ്ററിൽ നിന്ന് ഇത്തരമൊരു ഷോട്ട് നിങ്ങൾ പ്രതീക്ഷിക്കുന്നില്ല. ”ഗംഭീർ പറഞ്ഞു.