ലോകകപ്പിൽ ഇന്ത്യക്ക് എതിരെ ഉള്ള മോശം റെക്കോർഡിനെ കുറിച്ച് താൻ ആലോചിക്കുന്നില്ല എന്ന് ബാബർ അസം. ഏകദിന ലോകകപ്പിൽ ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. അഹമ്മദാബാദിൽ നടക്കാൻ പോകുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിലേക്ക് ഇറങ്ങുമ്പോൾ ഇന്ത്യയുടെ പാകിസ്താനെതിരായ ലോകകപ്പികെ റെക്കോർഡ് 7-0 എന്നാണ്.
“മുൻകാലങ്ങളിൽ നടന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വരാനിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. റെക്കോർഡുകൾ തകർക്കാനാണ് ഉണ്ടാക്കിയിരിക്കുന്നത്. ഞങ്ങൾ ഇതും തകർക്കാൻ ശ്രമിക്കും.” ബാബർ അസം പറഞ്ഞു.
“നാളെ മികച്ച പ്രകടനം ഞങ്ങൾ നടത്തും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾ ആ വലിയ ദിനത്തിൽ ആരു നന്നായി കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്റെ ടീമിന് മുന്നേറാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്,” ബാബർ അസം പറഞ്ഞു.
“ഇന്ത്യയും പാകിസ്ഥാനും ഒരു വലിയ ഗെയിമാണ്, ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകാനുള്ള മികച്ച അവസരമാണിത്. ഞങ്ങൾ ചെയ്യുന്നത് ഞങ്ങൾ തുടരും. നന്നായി കളിക്കുന്നു. ഞങ്ങൾ ജയിക്കിം എന്ന് തീർച്ചയായും വിശ്വസിക്കുന്നു. അഹമ്മദാബാദ് ഒരു വലിയ സ്റ്റേഡിയമാണ്, ധാരാളം ആരാധകർ വരും. ഞങ്ങൾക്ക് ഇത് മികച്ച പ്രകടനം നടത്താനുള്ള സുവർണാവസരമാണ്,” ബാബർ കൂട്ടിച്ചേർത്തു.