ബാബർ അസമിന് ജേഴ്സി സമ്മാനിച്ച് വിരാട് കോഹ്ലി

Newsroom

ഇന്ന് പാകിസ്താനും ഇന്ത്യയും തമ്മിലുള്ള മത്സരത്തിന് ശേഷം ഇന്ത്യൻ താരം വിരാട് കോഹ്ലി ബാബർ അസമിന് ഒരു ജേഴ്സി സമ്മാനിച്ചു. മത്സറ്റ ശേഷം ബാബർ അസവുമായി ഏറെ നേരം സംസാരിച്ച കോഹ്ലി ബാബറിന് തന്റെ ഓട്ടോഗ്രാഫോടു കൂടിയ ഒരു ജേഴ്സി സമ്മാനിച്ചു. പാകിസ്താനും ഇന്ത്യയും തമ്മിൽ കളത്തിൽ വൈരികൾ ആണെങ്കിലും കളത്തിന് പുറത്ത് പാകിസ്താൻ താരങ്ങളും ഇന്ത്യൻ താരങ്ങളും തമ്മിൽ മികച്ച ബന്ധമാണ് എന്നും കാണാൻ കഴിയുന്നത്.

കോഹ്ലി 23 10 15 01 17 23 955

വിരാട് കോഹ്ലിയും ബാബർ അസവും നല്ല സുഹൃത്തുക്കളുമാണ്‌. വിരാട് കോഹ്ലിയെ പാകിസ്താനിലെ പല താരങ്ങളും ആരാധന കഥാപാത്രമായാണ് കരുതുന്നത്. പാകിസ്താൻ താരങ്ങളുമായെല്ലാം കോഹ്ലി മത്സര ശേഷം സംസാരിച്ചു. നേരത്തെ ഏഷ്യ കപ്പിനിടയിൽ ബുമ്രയും കുഞ്ഞിന് ഷഹീൻ അഫ്രീദി സമ്മാനം നൽകിയതും ക്രിക്കറ്റ് ആരാധകരുടെ മനസ്സു കവർന്നിരുന്നു.

ഇന്ന് നടന്ന മത്സരത്തിൽ പാകിസ്താനെ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.