അഹമ്മദാബാദിൽ നടന്ന ലോകകപ്പ് മത്സരത്തിൽ പാകിസ്താൻ തോൽക്കാൻ കാരണം അവരുടെ സമീപനം ആണെന്ന് മോയിൻ ഖാൻ. ക്യാപ്റ്റൻ ബാബർ അസം ഭയത്തോടെയാണ് ഇന്ത്യക്കെതിരെ ബാറ്റു ചെയ്തത് എന്നും അദ്ദേഹത്തിന്റെ അതേ നിലയിൽ ആയിരുന്നു പാകിസ്താൻ ടീം എന്നും മോയിൻ ഖാൻ പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ധീരമായി കളിച്ചത് കളി ഇന്ത്യക്ക് അനുകൂലമാകാൻ കാരണമായി എന്നും മോയിൻ ഖാൻ പറഞ്ഞു.
“രണ്ട് ക്യാപ്റ്റൻമാരുടെയും ഉദ്ദേശം താരതമ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ പാകിസ്ഥാനോട് രോഹിത് ആവശ്യപ്പെട്ടു, തുടർന്ന് ഇന്ത്യ അവരെ ചെറിയ ടോട്ടലിൽ ഒതുക്കി. ബാബർ അസം കളിച്ച രീതിയിൽ അദ്ദേഹത്തെ കാണാൻ ആയില്ല, അദ്ദേഹം തന്റെ സ്വാഭാവിക കളിയല്ല കളിക്കുന്നതെന്ന് കാണാൻ കഴിയും.” മോയിൻ ഖാൻ പറഞ്ഞു.
“ബാറ്റിംഗിനിടെ ബാബർ റിസ്ക് ഒന്നും എടുത്തില്ല, ബാബർ ഒരു ഫിഫ്റ്റി അടിച്ചു, പക്ഷേ അദ്ദേഹം 58 പന്തുകൾ എടുത്തു. മറുവശത്ത്, രോഹിത് ശർമ്മ തന്റെ പവർ ഹിറ്റിംഗിലൂടെ മത്സരം ഏകപക്ഷീയമാക്കി. ക്യാപ്റ്റന്റെ സമീപനം അദ്ദേഹത്തിന്റെ ടീമിന്റെ പ്രകടനത്തിൽ പ്രതിഫലിക്കുന്നു,” മോയിൻ ഖാൻ പറഞ്ഞു.