ബാബർ അസം ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നില്ല എന്ന് വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ഗൗതം ഗംഭീർ. ബാബർ അസം സമ്മർദ്ദത്തിലാണ്, മുഴുവൻ ടീമും സമ്മർദ്ദത്തിലാണ്. ബാബർ വലിയ ഇന്നിംഗ്സുകൾ കളിക്കണം. കാരണം അദ്ദേഹത്തിന് അതിനുള്ള ക്ലാസുണ്ട്, കഴിവുണ്ട്. ഗംഭീർ പറഞ്ഞു.
“ഞാൻ ബാബർ അസമിനെ ഈ ലോകകപ്പിലെ ആദ്യ 5 മികച്ച ബാറ്റർമാരി ഒരാളായി തിരഞ്ഞെടുത്തു, 3-4 സെഞ്ച്വറികൾ അദ്ദേഹം സ്കോർ ചെയ്യുമെന്ന് പ്രവചിച്ചു. ഇപ്പോൾ പോലും അവൻ അത് ചെയ്യാനുള്ള കഴിവുണ്ട്,” ഗംഭീർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
“അയാൾ വലിയ റൺസ് നേടി ടീമിനെ വിജയിപ്പിക്കണം, കാരണം അവൻ 60 അല്ലെങ്കിൽ 70 പന്തിൽ 50 റൺസ് നേടിയാലും 120 പന്തിൽ 80 റൺസെടുത്താലും ഒരു പ്രയോജനവുമില്ല. ഇന്ത്യയ്‌ക്കെതിരെ അദ്ദേഹം കളിച്ച രീതി, അദ്ദേഹം ബാക്കിയുള്ള ബാറ്റർമാർക്ക് കൂടുതൽ സമ്മർദ്ദം നൽകുകയാണ് ചെയ്യുന്നത്.” ഗംഭീർ പറഞ്ഞു.
“ടീം ആക്രമണാത്മക ക്രിക്കറ്റ് കളിക്കണമെങ്കിൽ, നിങ്ങൾ മുന്നിൽ നിന്ന് നയിക്കണം. ബാബർ സ്വതന്ത്രമായി കളിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.