ഇന്ത്യക്ക് എതിരെ ഫോമിലേക്ക് വരാൻ ആകുമെന്ന് ബാബർ അസം

Newsroom

Picsart 23 09 15 01 53 43 482

അഹമ്മദാബാദിൽ ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുമ്പോൾ തന്റെ ലോകകപ്പിലെ മോശം പ്രകടനം മാറ്റാൻ ആകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ലോകകപ്പിലെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ അഞ്ച്, പത്ത് എന്നിങ്ങനെ ആയിരുന്നു ബാബറിന്റെ സ്കോർ.

ബാബർ 23 10 13 16 35 40 013

“ഇതുവരെ എന്റെ ലോകകപ്പ് എങ്ങനെ ആകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചോ അതുപോലെ ആയിരുന്നിക്ക – എന്നാൽ അടുത്ത മത്സരങ്ങളിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു,” ബാബർ അസം ഇന്ത്യക്ക് എതിരെയുള്ള മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഇന്ത്യയ്‌ക്കെതിരെ, ലോകകപ്പിൽ മാത്രമാണ് ഞങ്ങൾ മുഖാമുഖം വരുന്നത്. ഒരു വലിയ വിടവുണ്ട് രണ്ടു ടീമുകളും തമ്മിൽ. എന്റെ തെറ്റ് കാരണം ഞാൻ ചിലപ്പോൾ ഇന്ത്യക്ക് എതിരെ പെട്ടെന്ന് പുറത്തായിട്ടുണ്ട്” ബാബർ കൂട്ടിച്ചേർത്തു.