ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി ഓസ്ട്രേലിയ

Newsroom

Picsart 23 10 25 21 25 07 221
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിൽ റൺസിന്റെ മാർജിനിൽ ഏറ്റവും വലിയ വിജയം നേടി ഓസ്ട്രേലിയ. ഇന്ന് നെതർലാന്റ്സിന്റെ നേരിട്ട ഓസ്ട്രേലിയ 309 റൺസിന്റെ വിജയമാണ് നേടിയത്. ഓസ്ട്രേലിയ ഉയർത്തിയ 400 എന്ന വിജയലക്ഷ്യം പിന്തുടർന്ന നെതർലന്റ്സ് വെറും 90 റൺസിന് ഓളൗട്ട് ആയി. 21 ഓവർ മാത്രമെ നെതർലാന്റ്സിന്റെ ഇന്നിംഗ്സ് നീണ്ടു നിന്നുള്ളൂ.

ഓസ്ട്രേലിയ 23 10 25 21 25 21 427

25 റൺസ് എടുത്ത വിക്രംജിത് ആയിരുന്നു അവരുടെ ടോപ് സ്കോറർ. ആഡം സാമ്പ ഓസ്ട്രേലിയക്ക് ആയി നാലു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ മാർഷ് 2ഉം സ്റ്റാർക്, കമ്മിൻസ്,ഹേസില്വുഡ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ആണ് ഓസ്ട്രേലിയ 399 റൺസ് എടുത്തത്. വലിയ സ്കോറിലേക്ക് ഓസ്ട്രേലിയ പോകില്ല എന്നാണ് കരുതിയിരുന്നത് എങ്കിലും അവസാനം ആഞ്ഞടിച്ച മാക്സ്‌വെൽ ഓസ്ട്രേലിയയെ 400 എന്ന വിജയലക്ഷ്യം ഉയർത്താൻ സഹായിച്ചു.

ഓസ്ട്രേലിയ 23 10 25 17 43 26 219

ഓസ്ട്രേലിയക്ക് ആയി ഓപ്പണർ വാർണർ ഇന്ന് സെഞ്ച്വറി ആയി തിളങ്ങി. വാർണർ 93 പന്തിൽ നിന്ന് 104 റൺ എടുത്തു. 3 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു വാർണറിന്റെ ഇന്നിംഗ്സ്. 71 റൺസ് നേടിയ സ്മിത്ത്, 62 റൺസ് നേടിയ ലബുഷാനെ എന്നിവരും ബാറ്റു കൊണ്ട് തിളങ്ങി.

അവസാനം മാക്സ്‌വെൽ വെടിക്കട്ടും കാണാൻ ആയി. 40 പന്തിൽ സെഞ്ച്വറി നേടി ലോകകപ്പിലെ വേഗതയേറിയ സെഞ്ച്വറി മാക്സ്‌വെൽ തന്റെ പേരിലക്കി. 44 പന്തിൽ നിന്ന് മാക്സ്‌വെൽ 106 റൺസ് നേടി. 8 സിക്സും 9 ഫോറും മാക്സ്‌വെൽ അടിച്ചു ‌