ലോക കിരീടം തേടി ഇന്ത്യ ഇറങ്ങുന്നു, ആദ്യ എതിരാളി ഇന്ന് ഓസ്ട്രേലിയ

Newsroom

ഇന്ത്യ ഇന്ന് ലോകകപ്പിൽ അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങും. ചെന്നൈയിൽ ചെപോക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ ആകും ഇന്ത്യയുടെ എതിരാളികൾ. സ്പിന്നിനെ തുണക്കുന്ന പിച്ചിൽ വിജയം കൊണ്ട് തുടങ്ങാൻ ആകും എന്നാണ് പ്രതീക്ഷ. കുൽദീപിനും ജഡേജയ്ക്കും ഒപ്പം അശ്വിനെ കൂടെ ഇന്ത്യ ഇന്ന് ആദ്യ ഇലവനിൽ ഇറക്കിയേക്കും.

ഇന്ത്യ 23 10 08 01 12 36 005

പനി ബാധിച്ച ശുഭ്മാൻ ഗിൽ ഇന്ന് കളിക്കാൻ സാധ്യതയില്ല. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഇന്ന് ടീം ഒരിക്കൽ കൂടെ വിലയിരുത്തും. ഗിൽ ഇല്ല എങ്കിൽ ഇഷാൻ കിഷൻ ആകും രോഹിതിന് ഒപ്പം ഓപ്പൺ ചെയ്യുക. സൂര്യകുമാറും ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്.

ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന പരമ്പരയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച ആത്മവിശ്വാസം ഇന്ത്യക്ക് ഉണ്ടാകും. ഇന്ന് ഉച്ചക്ക് 2 മണിക്ക് ആണ് മത്സരം ആരംഭിക്കുന്നത്. കളി ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും തത്സമയം കാണാം.