ഇന്ത്യയ്ക്കെതിരെ ഉശിരന്‍ പ്രകടനം പുറത്തെടുത്ത ശേഷം തങ്ങളുടെ അടുത്ത മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ് ടോസ് നേടി ബംഗ്ലാദേശിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. സൗത്താംപ്ടണില്‍ മഴ മൂലം പത്ത് മിനുട്ട് വൈകിയാണ് ടോസ് നടന്നത്. മത്സരവും അത് പോലെ ഏതാനും മിനുട്ടുകള്‍ വൈകിയാണ് ആരംഭിക്കുക എന്നതാണ് അറിയുന്നത്.
മഴയ്ക്ക് ശേഷം മത്സരത്തിലെ അന്തരീക്ഷം ബൗളിംഗിന് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് അഫ്ഗാന്‍ നായകന്‍ പറഞ്ഞത്. കഴിഞ്ഞ മത്സരം ഇവിടെ കളിച്ചതിനാല്‍ പിച്ചിനെക്കുറിച്ച് കൂടുതല്‍ അറിയാമെന്നും നൈബ് പറഞ്ഞു. രണ്ട് മാറ്റങ്ങളാണ് അഫ്ഗാനിസ്ഥാന്‍ നിരയിലുള്ളത്. ദവലത് സദ്രാനും ഷെന്‍വാരിയും ടീമിലെത്തുമ്പോള്‍ അഫ്താഭ് അലവും ഹസ്രത്തുള്ള സാസായിയും പുറത്ത് പോകുന്നു. അതേ സമയം ബംഗ്ലാദേശ് നിരയില്‍ കഴിഞ്ഞ മത്സരത്തില്‍ പരിക്ക് മൂലം കളിക്കാതിരുന്നു മുഹമ്മദ് സൈഫുദ്ദീനും മൊസ്ദേക്ക് ഹൊസൈനും ടീമിലേക്ക് തിരികെ വരുന്നു. റൂബല്‍ ഹൊസൈനും സബ്ബീര്‍ റഹ്മാനും ടീമില്‍ നിന്ന് പുറത്ത് പോകുന്നു.
ബംഗ്ലാദേശ്: തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, ലിറ്റണ്‍ ദാസ്, മഹമ്മദുള്ള, മൊസ്ദേക്ക് ഹൊസൈന്‍, മുഹമ്മദ് സൈഫുദ്ദീന്‍, മെഹ്ദി ഹസന്‍, മഷ്റഫെ മൊര്‍തസ, മുസ്തഫിസുര്‍ റഹ്മാന്‍
അഫ്ഗാനിസ്ഥാന്‍: ഗുല്‍ബാദിന്‍ നൈബ്, റഹ്മത് ഷാ, ഹസ്മത്തുള്ള ഷഹീദി, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, സമിയുള്ള ഷിന്‍വാരി, അക്രം അലി ഖില്‍, റഷീദ് ഖാന്‍, ദവലത് സദ്രാന്‍, മുജീബ് ഉര്‍ റഹ്മാന്‍