2025ൽ നടക്കുന്ന ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്താനും ഉണ്ടാകും. ഇന്നലെ ശ്രീലങ്ക ബംഗ്ലാദേശിനോട് പരാജയപ്പെട്ടതോടെയാണ് അഫ്ഗാൻ ചാമ്പ്യൻസ് ട്രോഫി യോഗ്യത നേടിയത്. അവരുടെ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് അഫ്ഗാനിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി യോഗ്യത നേടുന്നത്. ചാമ്പ്യൻസ് ട്രോഫിയുടെ 2025 പതിപ്പ് പാകിസ്ഥാനിൽ ആകും നടക്കുക ആതിഥേയരെ ഒഴികെ, 2023 ലോകകപ്പിലെ മികച്ച 7 ടീമുകളും ടൂർണമെന്റിൽ കളിക്കാൻ യോഗ്യത നേടും.
ഈ ലോകകപ്പിൽ ഇതുവരെ മുൻ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്, പാകിസ്ഥാൻ, ശ്രീലങ്ക, പിന്നെ നെതർലന്റ്സ് എന്നിവരെ തോൽപ്പിച്ച് ആറാം സ്ഥാനത്ത് നിൽക്കുകയാണ് അഫ്ഗാൻ. അവർക്ക് ഇപ്പോഴും സെമി പ്രതീക്ഷയും ഉണ്ട്. അഫ്ഗാനിസ്ഥാൻ ഇന്ന് ഓസ്‌ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്.