ഇന്ന് ഇംഗ്ലണ്ടിനെതിരെ നേടിയ ചരിത്രപരമായ വിജയം അഫ്ഗാനിസ്ഥാനിൽ നാശം വിതച്ച ഭൂകമ്പത്തിന്റെ ഇരകൾക്ക് സമർപ്പിക്കുന്നതായി അഫ്ഗാനിസ്ഥാൻ താരം മുജീബ് ഉർ റഹ്മാൻ. ഇന്ന് മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് മുജീബ് നേടിയിരുന്നു.
ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരെ തോൽപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്ന് മുജീബ് മത്സര ശേഷം പറഞ്ഞു, പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് അഫ്ഗാനിസ്ഥാൻ ഭൂകമ്പത്തിന്റെ ഇരകൾക്ക് സമർപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ വിജയം അവർക്ക് ചെറിയ സന്തോഷം എങ്കിലും നൽകും എന്ന് പ്രതീക്ഷിക്കുന്നു എന്നും മുജീബ് പറഞ്ഞു.
ഏകദിന ലോകകപ്പ് ചരിത്രത്തിലെ അഫ്ഗാന്റെ രണ്ടാമത്തെ വിജയം മാത്രമാണ് ഇംഗ്ലണ്ടിനെതിരെയുള്ള വിജയം. മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുജീബ് ബാറ്റു കൊണ്ട് 28 റൺസും നേടിയിരുന്നു.
“ലോകകപ്പിനായി ഇവിടെയെത്താനും നിലവിലെ ചാമ്പ്യന്മാരെ തോൽപ്പിക്കാനും കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ട്, ഞങ്ങളുടെ ടീമിനെ ഓർത്ത് അഭിമാനിക്കുന്നത് ഇത്തരത്തിലുള്ള അവസരത്തിലാണ്. ഈ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ഭൂകമ്പത്തിന്റെ ഇരകളായ എല്ലാവർക്കും നാട്ടിലേക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” മുജീബ് പറഞ്ഞു.