നബിയുടെ കരുത്തിൽ അഫ്ഗാൻ, മഴയത്ത് പൊരുതാനാവാതെ ശ്രീലങ്ക

Jyotish

കനത്ത മഴ വില്ലനായപ്പോൾ 41 ഓവറായി ചുരുക്കിയ മത്സരത്തിൽ ശ്രീലങ്കയ്ക്ക് തകർച്ച. 144/1 എന്ന ശക്തമായ നിലയിൽ നിന്നും 36.5 ഓവറിൽ 201 റൺസ് എടുക്കുന്നതിനിടെ ശ്രീലങ്കയുടെ എല്ലാ താരങ്ങളും പുറത്തായി. മുഹമ്മദ് നബി ഒരോവറില്‍ നേടിയ മൂന്ന് വിക്കറ്റുൾ ആണ് ലോകകപ്പിലെ ഈ മത്സരത്തിൽ വഴി തിരിവായത്. 78 റണ്‍സുമായി കുശാൽ പെരേര മാത്രമാണ് ശ്രീലങ്കൻ നിരയിൽ പിടിച്ചു നിന്നത്.

കരുണരത്ന 30 റണ്‍സും തിരുമാനെ 25 റൺസും മാത്രമാണ് എടുത്തത്.കുശാല്‍ മെന്‍ഡിസ്, തിസര പെരേര എന്നിവര്‍ രണ്ട് റണ്‍സും എയ്ഞ്ചലോ മാത്യൂസ് റൺസ് ഒന്നുമെടുക്കാതെയും പുറത്തായി. നബി നാല് വിക്കറ്റ് നേടിയാണ് ലങ്കയുടെ തകര്‍ച്ച ഉറപ്പാക്കിയത്. DLS മെത്തേഡ് പ്രകാരം 187 റൺസാണ് അഫ്‌ഗാണ് ജയിക്കാനായി വേണ്ടത്. ഒടുവിൽ ലഭിക്കുന്ന വിവരപ്രകാരം എഴോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 42 റൺസ് എടുത്തിട്ടുണ്ട് അഫ്ഗാൻ. 7 റൺസെടുത്ത മുഹമ്മദ് ഷെഹ്സാദിനെ മലിങ്കയാണ്‌ പുറത്താക്കിയത്.