പാക്കിസ്ഥാനെതിരെയുള്ള അടുത്ത മത്സരം ആണ് ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വെല്ലുവിളി – ആഡം സംപ

Sports Correspondent

പാക്കിസ്ഥാനെതിരെയുള്ള മത്സരം ആണ് ഓസ്ട്രേലിയയ്ക്ക് മുന്നിൽ ഏറ്റവും പ്രയാസമേറിയ മത്സരമെന്ന് പറഞ്ഞ് ആഡം സംപ. ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിൽ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം ആയിരുന്നു ആഡം സംപയുടെ പ്രതികരണം. താന്‍ പുറം വേദനയുമായാണ് കഴിഞ്ഞ ഏതാനും മത്സരങ്ങള്‍ കളിച്ചതെന്നും എന്നാൽ ശ്രീലങ്കയ്ക്കെതിരെ ഭേദപ്പെട്ട രീതിയിൽ പന്തെറിയുവാന്‍ സാധിച്ചുവെന്നും ആഡം സംപ വ്യക്തമാക്കി.

Pakistan

മധ്യ ഓവറുകളിൽ വിക്കറ്റുകള്‍ നേടുകയെന്നതാണ് ടീമിലെ തന്റെ ദൗത്യം എന്നും കഴിഞ്ഞ മത്സരത്തിൽ തനിക്ക് അത് ചെയ്യുവാന്‍ സാധിച്ചില്ലെന്നത് ഡെത്ത് ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദമായി മാറിയിരുന്നുവന്നും സംപ കൂട്ടിചേര്‍ത്തു. എന്ത് തന്നെ സംഭവിച്ചാലും വിക്കറ്റ് നേടുകയെന്ന ആറ്റിറ്റ്യൂടുമായി മുന്നോട്ട് പോകുകയാണ് പ്രധാനം എന്നും ആഡം സംപ പറഞ്ഞു.