സൂര്യകുമാർ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഉള്ളതിൽ സന്തോഷം എന്ന് ഡി വില്ലിയേഴ്സ്

Newsroom

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ സൂര്യകുമാർ യാദവിനെ കണ്ടതിൽ തനിക്ക് ആശ്വാസമുണ്ടെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്സ് പറഞ്ഞു. തന്റെ യുട്യൂബ് ചാനലിൽ സംസാരിച്ച ഡിവില്ലിയേഴ്‌സ്, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ സൂര്യകുമാറിനെ തിരഞ്ഞെടുത്തതിനെ അനുകൂലിച്ചു. താൻ സൂര്യയുടെ വലിയ ആരാധകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Picsart 23 03 23 13 00 04 157

“ലോകകപ്പ് ടീമിൽ സ്കൈയെ കണ്ടതിൽ എനിക്ക് ആശ്വാസമുണ്ട്. ഞാൻ അവന്റെ ഒരു വലിയ ആരാധകനാണെന്ന് നിങ്ങൾക്കറിയാം. ടി20 ക്രിക്കറ്റിൽ ഞാൻ കളിച്ചതിന് സമാനമായ രീതിയിലാണ് അദ്ദേഹം കളിക്കുന്നത്.” ഡിവില്ലിയേഴ്സ് പറഞ്ഞു.

“അവൻ ഇതുവരെ ഏകദിന ക്രിക്കറ്റിൽ അവന്റെ ഫോം കണ്ടെത്തിയിട്ടില്ല, പക്ഷേ ഇത് ഒരു ചെറിയ പ്രശ്നമാണ്‌‌. ഏകദിനത്തിന്റെ മനോഭാവത്തിലേക്ക് എത്താനുള്ള എല്ലാ കഴിവും അദ്ദേഹത്തിന് ഉണ്ട്, ലോകകപ്പിൽ അദ്ദേഹത്തിന് അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.