ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ മാസ്മരിക ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ മികച്ച സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ. ഡേവിഡ് വാര്‍ണറും(26) ഉസ്മാന്‍ ഖവാജയും(10) വേഗത്തില്‍ പുറത്തായെങ്കിലും ആരോണ്‍ ഫിഞ്ച്-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ടാണ് മത്സരത്തില്‍ 173 റണ്‍സ് കൂട്ടുകെട്ട് നേടി ഓസ്ട്രേലിയയ്ക്ക് ശക്തമായ അടിത്തറ പാകിയത്. ഫിഞ്ച് 153 റണ്‍സ് നേടിയപ്പോള്‍ സ്മിത്ത് 73 റണ്‍സാണ് നേടിയത്. 50 ഓവറില്‍ നിന്ന് ഓസ്ട്രേലിയ 334 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.
ഈ ടൂര്‍ണ്ണമെന്റിലെ പതിവ് കാഴ്ച പോലെ ഡേവിഡ് വാര്‍ണര്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഫിഞ്ച് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ റണ്‍സ് കണ്ടെത്തുകയായിരുന്നു. 48 പന്തില്‍ നിന്ന് 26 റണ്‍സ് നേടി വാര്‍ണര്‍ പുറത്താകുമ്പോള്‍ ഓസ്ട്രേലിയ ഒന്നാം വിക്കറ്റില്‍ 80 റണ്‍സ് നേടിയിരുന്നു. വാര്‍ണറുടെ പിന്നാലെ ഉസ്മാന്‍ ഖവാജയെയും ധനന്‍ജയ ഡി സില്‍വ പുറത്താക്കിയപ്പോള്‍ 23 ഓവറില്‍ 100/2 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീഴുകയായിരുന്നു.
അതിനു ശേഷം 173 റണ്‍സ് കൂട്ടുകെട്ടാണ് ഫിഞ്ചും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് നേടിയത്. 132 പന്തില്‍ നിന്ന് 15 ഫോറും 5 സിക്സും സഹിതം 153 റണ്‍സാണ് ആരോണ്‍ ഫിഞ്ച് നേടിയത്. ഫിഞ്ച് പുറത്തായി ഏറെ വൈകാതെ സ്മിത്തിനെയും ഓസ്ട്രേലിയയക്ക് നഷ്ടമായി. 59 പന്തില്‍ നിന്ന് 73 റണ്‍സാണ് സ്മിത്ത് നേടിയത്.
മാക്സ്വെല്‍ 25 പന്തില്‍ നിന്ന് 46 റണ്‍സ് നേടി പുറത്താകാതെ നിന്നു. അവസാന ഓവറുകള്‍ ഇസ്രു ഉഡാനയുടെ തകര്‍പ്പന്‍ റണ്ണൗട്ടുകളുടെയും മെച്ചപ്പെട്ട ബൗളിംഗിലൂടെയും തിരിച്ചുവരവ് നടത്തുവാനുള്ള ശ്രമങ്ങള്‍ ശ്രീലങ്കയും നടത്തി നോക്കി. ഒരു ഘട്ടത്തില്‍ 350നു മേല്‍ റണ്‍സ് തീര്‍ച്ചയായും എത്തുമെന്ന് കരുതിയെങ്കിലും ** റണ്‍സിലേക്ക് എത്തുവാനെ ഓസ്ട്രേലിയയ്ക്കായുള്ളു.