2011ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് ശ്രീലങ്ക മനഃപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണത്തിന് പിന്നാലെ അന്നത്തെ ക്യാപ്റ്റനായിരുന്ന സംഗക്കാരയോട് അന്വേഷണം കമ്മീഷന് മുൻപിൽ ഹാജരാവാൻ നിർദേശം. ശ്രീലങ്ക ഇന്ത്യയോട് മനഃപൂർവം തോറ്റുകൊടുക്കുകയായിരുന്നെന്ന് അന്നത്തെ കായിക മന്ത്രിയായിരുന്ന മാഹിൻദാനന്ദ അല്തഗ്മാഗെയാണ് ആദ്യം ആരോപണം ഉന്നയിച്ചത്.
നേരത്തെ അന്നത്തെ മുഖ്യ സെലക്ടറായിരുന്ന അരവിന്ദ ഡി സിൽവയോടും അന്നത്തെ മത്സരത്തിൽ കളിച്ച ഉപുൽ തരംഗയോടും അന്വേഷണ കമ്മീഷൻ മൊഴി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അന്നത്തെ ക്യാപ്റ്റനായിരുന്ന സംഗക്കാരയോട് മൊഴി നൽകാൻ അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ടത്.
2011ലെ ലോകകപ്പ് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 274 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ജയിച്ച് കിരീടം സ്വന്തമാക്കിയിരുന്നു.