ആസ്ട്രേലിയയുടെ പരാജയത്തിന് കാരണമിത്, വിമർശനവുമായി ഷെയ്ൻ വോൺ

Shanewarne

ആസ്ട്രേലിയയുടെ പരാജയത്തിൽ വിമർശനവുമായി ഇതിഹാസ താരം ഷെയ്ൻ വോൺ. ആസ്ട്രേലിയൻ ടീമിന്റെ സ്ട്രാറ്റജികളും ടീം സെലക്ഷനെയുമാണ് ഷെയിൻ വോൺ വിമർശിച്ചത്‌. ഇംഗ്ലണ്ടിനെതിരെ 8 വിക്കറ്റിന്റെ തോൽവിയാണ് ആസ്ട്രേലിയ വഴങ്ങിയത്. സ്റ്റീവ് സ്മിത്തിനെ ടി20 ടീമിൽ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത വോൺ ആസ്ടേലിയൻ സ്ട്രാറ്റജിയേയും വിമർശിച്ചു.

സ്മിത്തിനെ തനിക്കിഷ്ടമാണെങ്കിലും മിച്ചൽ മാർഷ് ആയിരുന്നു ടീമിന് അനുയോജ്യനെന്നും വോൺ പ്രതികരിച്ചു. പവർപ്ലേയിൽ മാക്സ്‌വെൽ ബാറ്റ് ചെയ്തതിനേയും വോൺ വിമർശിച്ചു. ഈ വർഷം ടി20യിൽ റൺസ് കണ്ടെത്താൻ സ്മിത്ത് വിഷമിച്ചിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്നും 153 റൺസ് മാത്രമാണ് സ്മിത്ത് നേടിയിട്ടുള്ളത്. 2020ൽ എല്ലാ ഫോർമ്മാറ്റിലുമായി കളിച്ച 9 മത്സരങ്ങളിൽ 217 റൺസാണ് സ്മിത്ത് നേടിയിരിക്കുന്നത്‌.

Previous articleബാഴ്സലോണയുടെ കളി കാണാൻ ആളില്ല, ഇന്നലെ സ്റ്റേഡിയത്തിൽ എത്തിയത് 38% കാണികൾ മാത്രം
Next articleഅഫ്ഗാന്‍ ഇതിഹാസത്തിന്റെ അവസാന മത്സരം, ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍