നമീബിയെ തോല്പ്പിച്ച് ന്യൂസിലൻഡ് സെമി ഫൈനലിന് അരികെ

Newsroom

നമീബിയ അത്ഭുതങ്ങൾ ഒന്നും കാണിച്ചില്ല. ന്യൂസിലൻഡ് ഇന്ന് നമീബിയയെ 52 റൺസിന് പരാജയപ്പെടുത്തി കൊണ്ട് സെമി ഫൈനലിന് അടുത്ത് എത്തി. ഇന്ന് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് നാലു വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എടുത്തു. 23 പന്തിൽ 35 റൺസ് എടുത്ത് പുറത്താകാതെ നിന്ന നീഷാം, 21 പന്തിൽ 39 റൺസ് എടുത്ത് പുറത്താകാതെ നിന്ന ഗ്ലെൻ ഫിലിപ്സ് എന്നിവരാണ് ന്യൂസിലൻഡിനെ മികച്ച സ്കോറിൽ എത്തിച്ചത്. 28 റൺസ് എടുത്ത വില്യംസൺ 17 റൺസ് എടുത്ത കോണ്വേ എന്നിവരും ന്യൂസിലൻഡിനായി തിളങ്ങി.

രണ്ടാമത് ബാറ്റു ചെയ്ത നമീബിയ മികച്ച രീതിയിൽ ആയിരുന്നു തുടങ്ങിയത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 47 റൺസ് എടുത്ത നമീബിയ അതിനു ശേഷം തകർന്ന് അടിയുക ആയിരുന്നു. പക്ഷെ കളി കഴിയുമ്പോഴേക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് മാത്രമെ എടുക്കാൻ മാത്രമെ നമീബിയക്ക് ആയുള്ളൂ. ടിം സൗതിയും ബൗൾട്ടും ന്യൂസിലൻഡിനായി രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഈ വിജയത്തോടെ ന്യൂസിലൻഡിന് നാലു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റായി.