കോഹ്ലിക്ക് വേണ്ടി ഇന്ത്യ ഈ ലോകകപ്പ് കിരീടം നേടണം

Kohli

വിരാട് കോഹ്ലിക്ക് വേണ്ടി ഇന്ത്യ ഈ ടി20 ലോകകപ്പ് കിരീടം നേടണം എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്ന. ഇത് ഇന്ത്യയുടെ ടി20 ക്യാപ്റ്റനായുള്ള കോഹ്ലിയുടെ അവസാന ടൂർണമെന്റ് ആയിരിക്കും എന്നതാണ് കോഹ്ലിക്ക് വേണ്ടി കിരീടം നേടണം എന്ന് റെയ്ന പറയാൻ കാരണം.

“ക്യാപ്റ്റനെന്ന നിലയിൽ ഈ ടൂർണമെന്റ് കോഹ്ലിയുടെ അവസാന ടൂർണമെന്റാകാം , അതിനാൽ ഞങ്ങൾക്ക് അത് ചെയ്യാനാകുമെന്ന് എല്ലാവരേയും വിശ്വസിപ്പിച്ച് കിരൽരീടത്തിലേക്ക് നയിക്കാൻ കോഹ്ലിക്ക് ആവേണ്ടതുണ്ട്.” റെയ്ന പറഞ്ഞു. ടീം കോഹ്ലിക്കായും കളിക്കണം. അദ്ദേഹം പറഞ്ഞു.

യുഎഇയിലെ ഐപിഎല്ലിൽ പങ്കെടുത്തത് കൊണ്ട് തന്നെ ഇന്ത്യൻ കളിക്കാർക്ക് ഈ ലോകകപ്പിൽ മുൻതൂക്കം ഉണ്ടെന്ന് റെയ്‌ന കരുതുന്നു. “ഞങ്ങളുടെ എല്ലാ കളിക്കാരും യുഎഇയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് കളിച്ചു, ഈ സഭാ ൽ എട്ടോ ഒമ്പതോ മത്സരങ്ങൾ കളിച്ചത് ടീമിന് വലിയ കരുത്ത് തന്നെ ആകും. റെയ്ന പറഞ്ഞു.

Previous articleറണ്ണെടുക്കുന്നതിന് മുമ്പ് രണ്ട് വിക്കറ്റ് നഷ്ടം, പിന്നീട് മുന്നിൽ നിന്ന് നയിച്ച് ക്യാപ്റ്റന്‍ അസ്സദ് വാല
Next articleഒലെയ്ക്ക് മാനേജ്മെന്റിന്റെ പിന്തുണ, മാഞ്ചസ്റ്റർ പരിശീലകനെ പുറത്താക്കില്ല