“വിജയിക്കാൻ ആവാത്തതിൽ സങ്കടമുണ്ട്, എല്ലാം നൽകി” – കെയ്ൻ വില്യംസൺ

20211115 020017

ഇന്ന് ഓസ്ട്രേലിയയോട് പരാജയപ്പെട്ടു ലോകകപ്പ് നഷ്ടപ്പെട്ടതിൽ നിരാശ ഉണ്ടെന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പറഞ്ഞു. ഇന്ന് ഞങ്ങളുടെ ദിവസമായിരിക്കില്ല. പക്ഷേ ഞങ്ങൾ എങ്ങനെ കളിച്ചു എന്നതിൽ അഭിമാനിക്കുന്നു. ന്യൂസിലൻഡ് ക്യാപ്റ്റൻ പറഞ്ഞു. വളരെ വ്യത്യസ്തമായ വേദി ആയിട്ടു പോലും ഞങ്ങൾ ചെയ്യാൻ ശ്രമിച്ച കാര്യങ്ങൾ ചെയ്യാൻ ടീമിനായി എന്ന് അദ്ദേഹം പറഞ്ഞു. കിരീടം നേടി ആഘോഷിക്കുന്നത് തന്നെയാണ് സന്തോഷം. അതിനാവാത്തതിൽ നിരാശയുണ്ട്. കെയ്ൻ വില്യംസൺ പറഞ്ഞു.

എന്നാൽ ക്രെഡിറ്റ് ഓസ്‌ട്രേലിയക്ക് നൽകണം. ന്യൂസിലൻഡിന് ഈ ടൂർണമെന്റ് ചില വലിയ പ്രതീക്ഷകൾ തരുന്നു, കുറച്ച് നല്ല ക്രിക്കറ്റ് കളിച്ചു എന്നും, ഞങ്ങൾക്ക് ജോലി പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നത് നിരാശ തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു.

Previous articleതാണ്ഡവമാടി മാര്‍ഷും വാര്‍ണറും , ഓസ്ട്രേലിയ ടി20 ലോക ചാമ്പ്യന്മാര്‍
Next articleഓ മിട്രോവിച്ച്‌! റൊണാൾഡോക്ക് ലോകകപ്പ് കളിക്കാൻ പ്ലെ ഓഫ് കടമ്പ, പോർച്ചുഗീസ് ഹൃദയം തകർത്തു സെർബിയ ലോകകപ്പിലേക്ക്