ഇന്ത്യയുടെ ടി20 ലോകകപ്പ് മത്സരങ്ങൾ ഡി ഡി സ്പോർട്സിലും

Rohitkohli

ഇന്ത്യയുടെ ടി20 ലോകകപ്പ് മത്സരങ്ങൾ ഡി ഡി സ്പോർട്സിലും ടെലിക്കാസ്റ്റ് ചെയ്യും. അടുത്ത മാസം ഒമാനിലും യു എ ഇയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. സ്റ്റാർ സ്പോർട്സിനാണ് ടെലിക്കാസ്റ്റ് അവകാശം ഉള്ളത്. എങ്കിലും രാജ്യത്തിന് പ്രധാനപ്പെട്ട മത്സരങ്ങൾ സൗജമന്യമായി എല്ലാവരിലും എത്തേണ്ടതുണ്ട് എന്നത് കൊണ്ടാണ് മത്സരം ഡി ഡി സ്പോർട്സിലും കാണിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ മാത്രമല്ല സെമി ഫൈനൽ മത്സരവും ഫൈനലും ഡി ഡി സ്പോർട്സിൽ ഉണ്ടാകും. ഓൺലൈൻ ആയി കാണേണ്ടവർ ഹോട്സ്റ്റാറിനെ ആശ്രയിക്കേണ്ടി വരും.

Previous articleഗോകുലം താരമായിരുന്ന നിംഷാദ് റോഷൻ ഇനി കേരള യുണൈറ്റഡ് ജേഴ്സിയിൽ
Next article“ലോകകപ്പിൽ പാകിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാൻ ആകും” അസ്ഹർ മഹ്മൂദ്