വെസ്റ്റിന്‍ഡീസിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്, ഇരു ടീമുകളിലും രണ്ട് മാറ്റങ്ങള്‍

.jpeg

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ന് നടക്കുന്ന ഗ്രൂപ്പ് 1 സൂപ്പര്‍ 12 മത്സരത്തിൽ ടോസ് നേടി ബംഗ്ലാദേശ്. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുത്തു. ടീമിൽ രണ്ട് മാറ്റങ്ങളുണ്ടെന്നാണ് ബംഗ്ലാദേശ് നായകന്‍ വ്യക്തമാക്കിയത്. വിന്‍ഡീസ് നിരയിലും രണ്ട് മാറ്റമാണുള്ളത്.

വെസ്റ്റിന്‍ഡീസിന് വേണ്ടി ജേസൺ ഹോള്‍ഡര്‍ ടീമിലേക്ക് എത്തുമ്പോള്‍ റോസ്ടൺ ചേസ് ടി20 അരങ്ങേറ്റം കുറിയ്ക്കുന്നു. ലെന്‍ഡൽ സിമ്മൺസ്, ഹെയ്ഡന്‍ വാൽഷ് എന്നിവര്‍ ടീമിൽ നിന്ന് പുറത്ത് പോകുന്നു. അതേ സമയം ബംഗ്ലാദേശ് നിരയിൽ നൂറുള്‍ ഹസന്‍, നസും ഷെയ്ഖ് എന്നിവര്‍ കളിക്കുന്നില്ല. പകരം ടാസ്കിന്‍ അഹമ്മദ്, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

വെസ്റ്റിന്‍ഡീസ് : Chris Gayle, Evin Lewis, Roston Chase, Nicholas Pooran(w), Shimron Hetmyer, Kieron Pollard(c), Andre Russell, Jason Holder, Dwayne Bravo, Akeal Hosein, Ravi Rampaul

ബംഗ്ലാദേശ് : Mohammad Naim, Liton Das(w), Shakib Al Hasan, Mushfiqur Rahim, Soumya Sarkar, Mahmudullah(c), Afif Hossain, Mahedi Hasan, Shoriful Islam, Mustafizur Rahman, Taskin Ahmed

Previous articleറൊണാള്‍ഡോയ്ക്ക് ആവാമെങ്കിൽ തനിക്കും ആവാം, കൊക്കക്കോള കുപ്പി മാറ്റി ഡേവിഡ് വാര്‍ണര്‍
Next articleവെസ്റ്റ് ഹാം യുണൈറ്റഡിൽ നിക്ഷേപവുമായി ചെക് കോടീശ്വരൻ രംഗത്ത്