ബാബർ അസം കോഹ്ലിയെക്കാൾ മികച്ച ബാറ്റ്സ്മാൻ

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെക്കാൾ ബാറ്റിംഗിൽ സാങ്കേതികമായ മികവ് പാകിസ്താൻ നായകൻ ബാബർ അസത്തിനാണ് എന്ന് മുൻ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ഇൻസമാം ഉൾ ഹഖ്. നിലവിലെ പാകിസ്ഥാൻ ക്യാപ്റ്റന് ഭാവിയിൽ എല്ലാ ബാറ്റിംഗ് റെക്കോർഡുകളും തകർക്കും എന്നും ഇൻസമാം പറയുന്നു.

“റൺ നേടാനുള്ള വ്യഗ്രതയുമാണ് ഞാൻ ബാബർ അസത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്നത്; മറ്റൊരു കളിക്കാരനിലും അത്തരം ഒരു താല്പര്യം ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ശൈലിയുടെ മറ്റൊരു പോസിറ്റീവ് കാര്യം, അദ്ദേഹം നിരവധി ക്രിക്കറ്റ് റെക്കോർഡുകൾ തകർക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ഇൻസമാം പറഞ്ഞു

“ബാബർ ഇതുവരെ കളിച്ച ക്രിക്കറ്റ് നോക്കുകയും കോഹ്‌ലിയുടെ ആദ്യ വർഷങ്ങളിലെ സംഖ്യകളുമായി താരതമ്യം ചെയ്യുകയും ചെയ്താൽ, ബാബർ കോഹ്‌ലിയെക്കാൾ മുൻപന്തിയിലാണെന്ന് കാണാം” ഇൻസമാം പറഞ്ഞു.

Previous articleസയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ സഞ്ജു സാംസൺ കേരളത്തെ നയിക്കും
Next articleഎട്ട് ഐ എസ് എൽ ക്ലബുകൾക്ക് എ എഫ് സി ലൈസൻസ്, കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ