ടി20 ലോകകപ്പിൽ മൂന്ന് അർധ സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റൻ ആയി ബാബർ

Img 20211103 013239

ടി20 ലോകകപ്പിൽ മൂന്ന് അർധ സെഞ്ച്വറികൾ നേടുന്ന ആദ്യ ക്യാപ്റ്റൻ ആയി പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം മാറി. ഇന്ന് നമീബിയക്ക് നേടിയ 70 റൺസ് ബാബറിന്റെ ടൂർണമെന്റിലെ മൂന്നാം അർധ സെഞ്ച്വറി ആയിരുന്നു. 49 പന്തിൽ നിന്നായിരുന്നു ഇന്നത്തെ 70 റൺസ്. ഇന്ത്യക്ക് എതിരായ വിജയത്തിൽ പുറത്താകാതെ 68 റൺസ് എടുക്കാനും അഫ്ഘാനിസ്ഥാന് എതിരെ 51 റൺസ് എടുക്കാനും ബാബറിനായിരുന്നു. ബാബറിന്റെ ഇന്നിങ്സ് പാകിസ്ഥാന്റെ ടൂർണമെന്റിലെ നാലാം വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. സെമി ഫൈനലിൽ ഉറപ്പിച്ച പാകിസ്ഥാൻ ഇപ്പോൾ ലോകകപ്പ് കിരീടം നേടാൻ ആകുമെന്ന പ്രതീക്ഷയിലാണ്.

Previous articleസാൽസ്ബർഗിനെ തോൽപ്പിച്ച് വോൾവ്സ്ബർഗ്
Next articleറൊണാൾഡോ മാത്രം!! ഇറ്റലിയിൽ നിന്ന് സമനിലയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മടങ്ങി