ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍ സൂര്യകുമാര്‍ യാദവ് ആയിരിക്കും – വസീം അക്രം

ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഗെയിം ചേ‍ഞ്ചര്‍ ആവുക സൂര്യകുമാര്‍ യാദവ് എന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഇതിഹാസം വസീം അക്രം. ഈ വര്‍ഷം ഐപിഎലില്‍ താരത്തിന് ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ഏറെക്കാലമായി മുംബൈയുടെ ബാറ്റിംഗ് നെടുംതൂണായിരുന്നു താരം. ഈ പ്രകടനങ്ങള്‍ താരത്തിന് ഇന്ത്യന്‍ ടീമിൽ ഇടം നേടിക്കൊടുക്കുകയും താരം മികച്ച പ്രഭാവം ഇന്ത്യന്‍ ടീമിലും സൃഷ്ടിക്കുകയായിരുന്നു.

പവര്‍പ്ലേ ഓവറുകള്‍ക്ക് ശേഷവും അതിവേഗത്തിൽ സ്കോര്‍ ചെയ്യുവാനുള്ള ശേഷിയുള്ള താരമാണ് സൂര്യകുമാര്‍ യാദവ് എന്നും അക്രം പറഞ്ഞു. താന്‍ കൊല്‍ക്കത്തയിലായിരുന്നപ്പോള്‍ താരത്തിന്റെ ഷോട്ടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും താരം അതിൽ നിന്നും ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അക്രം പറഞ്ഞു.