കോഹ്ലിക്ക് വേണ്ടി ഇന്ത്യ ഈ ലോകകപ്പ് കിരീടം നേടണം

വിരാട് കോഹ്ലിക്ക് വേണ്ടി ഇന്ത്യ ഈ ടി20 ലോകകപ്പ് കിരീടം നേടണം എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്ന. ഇത് ഇന്ത്യയുടെ ടി20 ക്യാപ്റ്റനായുള്ള കോഹ്ലിയുടെ അവസാന ടൂർണമെന്റ് ആയിരിക്കും എന്നതാണ് കോഹ്ലിക്ക് വേണ്ടി കിരീടം നേടണം എന്ന് റെയ്ന പറയാൻ കാരണം.

“ക്യാപ്റ്റനെന്ന നിലയിൽ ഈ ടൂർണമെന്റ് കോഹ്ലിയുടെ അവസാന ടൂർണമെന്റാകാം , അതിനാൽ ഞങ്ങൾക്ക് അത് ചെയ്യാനാകുമെന്ന് എല്ലാവരേയും വിശ്വസിപ്പിച്ച് കിരൽരീടത്തിലേക്ക് നയിക്കാൻ കോഹ്ലിക്ക് ആവേണ്ടതുണ്ട്.” റെയ്ന പറഞ്ഞു. ടീം കോഹ്ലിക്കായും കളിക്കണം. അദ്ദേഹം പറഞ്ഞു.

യുഎഇയിലെ ഐപിഎല്ലിൽ പങ്കെടുത്തത് കൊണ്ട് തന്നെ ഇന്ത്യൻ കളിക്കാർക്ക് ഈ ലോകകപ്പിൽ മുൻതൂക്കം ഉണ്ടെന്ന് റെയ്‌ന കരുതുന്നു. “ഞങ്ങളുടെ എല്ലാ കളിക്കാരും യുഎഇയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് കളിച്ചു, ഈ സഭാ ൽ എട്ടോ ഒമ്പതോ മത്സരങ്ങൾ കളിച്ചത് ടീമിന് വലിയ കരുത്ത് തന്നെ ആകും. റെയ്ന പറഞ്ഞു.