ഇംഗ്ലണ്ടിന് എതിരെ അയർലണ്ട് പൊരുതാവുന്ന സ്കോർ ഉയർത്തി

ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത അയർലണ്ട് ഇംഗ്ലണ്ടിന് എതിരെ പൊരുതാവുന്ന സ്കോർ പടുത്ത് ഉയർത്തി. 157 റൺസിന് അയർലണ്ട് ഓൾ ഔട്ട് ആവുകയായിരുന്നു. മഴ കാരണം തുടക്കത്തിൽ തടസ്സപ്പെട്ട മത്സരത്തിൽ ക്യാപ്റ്റൻ ആൻഡ്രു ബാൽബിർനിയുടെ ഇന്നിങ്സ് ആണ് അയർലണ്ടിന് കരുത്തായത്. ക്യാപ്റ്റൻ 47 പന്തിൽ നിന്ന് 62 റൺസ് ഇന്ന് അടിച്ചു.

20221026 114811

34 റൺസ് എടുത്ത ടക്കർ, 17 റൺസ് എടുത്ത കാംഫർ, 12 റൺസ് എടുത്ത ഡെലാനി എന്നിവർ ആണ് ബാറ്റു കൊണ്ട് സംഭാവന ചെയ്ത ബാക്കിയുള്ളവർ‌. ഇംഗ്ലണ്ടിനായി മാർക്ക് വൂഡും ലിവിങ്സ് സ്റ്റോണും മൂന്ന് വിക്കറ്റു വീതം വീഴ്ത്തി. സാം കറൻ രണ്ട് വിക്കറ്റും വീഴ്ത്തി.