ഹബീബി കം ടു ഹോളണ്ട്!!! ഇംഗ്ലീഷ് കൗണ്ടി ടീമുകള്‍ക്കെതിരെ സന്നാഹ മത്സരങ്ങള്‍ കളിക്കുന്നതിന് പകരം ഹോളണ്ടിലേക്ക് വരൂവെന്ന് പറഞ്ഞ് ഡച്ച് പേസര്‍

പ്രധാന ക്രിക്കറ്റ് ടീമുകള്‍ ഇംഗ്ലണ്ടുമായുള്ള പരമ്പരകള്‍ക്ക് മുമ്പ് ഇംഗ്ലീഷ് കൗണ്ടി ടീമുകളുമായി സന്നാഹ മത്സരങ്ങള്‍ കളിക്കുന്നതിന് പകരം ഹോളണ്ടിലേക്ക് എത്തി തങ്ങളുടെ ദേശീയ ടീമുമായി കളിക്കുന്നത് പരിഗണിക്കണമെന്ന് പറഞ്ഞ് ഹോളണ്ട് പേസര്‍ പോള്‍ വാന്‍ മീക്കേരന്‍.

ഹോളണ്ട് ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഈ നീക്കം ഉപകാരപ്പെടുമെന്നും പോള്‍ അഭിപ്രായപ്പെട്ടു. ഏകദിന സൂപ്പര്‍ ലീഗ് നിര്‍ത്തുവാന്‍ ഐസിസി തീരുമാനിച്ചതോടെ പാക്കിസ്ഥാന്‍, ന്യൂസിലാണ്ട്, ഇംഗ്ലണ്ട് , വെസ്റ്റിന്‍ഡീസ് എന്നിവരോട് കളിക്കുവാന്‍ അവസരം ലഭിച്ച ഡച്ച് പടയ്ക്ക് ഇനി അതിന് അവസരം ലഭിയ്ക്കില്ല.

ഇന്ത്യയ്ക്കെതിരെ സിഡ്നിയിൽ നടന്ന മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു താരം. ഇന്ത്യയുമായി 11 മത്സരത്തിൽ ടീം കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരങ്ങളാണിത്. രാജ്യത്ത് മികച്ച സൗകര്യങ്ങളുണ്ടെന്നും കൗണ്ടി ടീമുകളുമായി കളിക്കുന്നതിന് പകരം ഹോളണ്ടിലേക്ക് ടീമുകള്‍ക്ക് എത്താവുന്നതാണെന്നും ഏത് കൗണ്ടിയുമായി കളിക്കുന്ന അതേ നിലവാരത്തിലോ അതിനുമേലുള്ള നിലവാരത്തിലോ ഹോളണ്ടിന് കളിക്കാനാകുമെന്നും പോള്‍ സൂചിപ്പിച്ചു.