ഇര്‍ഫാന്‍ പത്താന്റെ സെമി പട്ടിക ഇങ്ങനെ

- Advertisement -

ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചതോടെ തങ്ങളുടെ സെമി ലൈനപ്പുമായി കൂടുതല്‍ മുന്‍ ക്രിക്കറ്റര്‍മാര്‍ രംഗത്തെത്തുന്നു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ആണ് തന്റെ സെമി പട്ടിക പ്രവചിച്ചത്. ഏവരുടെയും ഫേവറൈറ്റുകളായ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കുമൊപ്പം പത്താന്‍ തിരഞ്ഞെടുത്തത് ദക്ഷിണാഫ്രിക്കയെയാണ്.

ട്വിറ്ററിലൂടെയാണ് ഇര്‍ഫാന്‍ തന്റെ സെമി പട്ടിക പുറത്ത് വിട്ടത്. ജൂലൈ പതിനാലിനാണ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം നടക്കുക.

Advertisement