ഓസീസ് താരത്തിന്റെ ഹെൽമറ്റ് തെറുപ്പിച്ച് ആർച്ചറുടെ ബൗൺസർ

- Advertisement -

ലോകകപ്പ് സെമിയിൽ ആസ്ട്രേലിയൻ താരം അലക്സ് ക്യാരിയുടെ ഹെൽമെറ്റ് തെറുപ്പിച്ച് ഇംഗ്ലണ്ടിന്റെ ജോഫ്രാ ആർച്ചറുടെ വെടിക്കെട്ട് ബൗൺസർ. പന്ത് കൊണ്ട ആസ്ട്രേലിയൻ താരത്തിന്റെ താടിക്ക് വലിയ മുറിവ് ഉണ്ടാവുകയും ചെയ്തു. പരിക്കേറ്റ താരം വലിയ ബാൻഡേജുമായാണ് തന്റെ ഇന്നിംഗ്സ് പൂർത്തിയാക്കിയത്.

അഞ്ചാമതായിറങ്ങിയ ക്യാരി സ്റ്റീവൻ സ്മിത്തിനൊപ്പം ആസ്ട്രേലിയയുടെ സ്കോറ് ഉയർത്താൻ സഹായിച്ചു. സ്മിത്തിനൊപ്പം പൊരുതിക്കളിച്ച താരം 46 റൺസെടുത്താണ് കളിയവസാനിപ്പിച്ചത്. ആദിൽ റാഷിദാണ് പരിക്കേറ്റ ക്യാരിയുടെ വിക്കറ്റ് വീഴ്ത്തിയത്. സ്മിത്തിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ആസ്ട്രേലിയ 223 റൺസ് എന്ന മാന്യമായ സ്കോർ നേടി.

Advertisement