ബാറ്റിംഗിൽ തിരിച്ചടി, കിരീടം ഇന്ത്യയിൽ നിന്ന് അകലുന്നു

- Advertisement -

വനിതാ ട്വി20 ലോകകപ്പിൽ കിരീടം ഇന്ത്യയിൽ നിന്ന് അകലുന്നു. ഫൈനൽ ഓസ്ട്രേലിയക്ക് എതിരെ 185 റൺസ് എന്ന വലിയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഇപ്പോൾ നാലു വിക്കറ്റിന് 53 എന്ന ദയനീയ അവസ്ഥയിലാണ്. ഇനി 59 പന്തിൽ 132 റൺസ് വേണം ഇന്ത്യക്ക് വിജയിക്കാൻ. ഓപണർമാർ തന്നെ പരാജയപ്പെട്ടതാണ് ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്തത്. ഷഫാലി 2 റൺസ് എടുത്തും മന്ദാന 11 റൺസ് എടുത്തും തുടക്കത്തിൽ തന്നെ പുറത്തായി.

ക്യാപ്റ്റൻ ഹർമൻ പ്രീത് 4, റൺസ് ഒന്നും നേടാതെ റോഡ്രിഗസ് എന്നിവരും പുറത്തായതോടെ കാര്യങ്ങൾ കുഴഞ്ഞു. താനിയ പരിക്കേറ്റ് റിട്ടയർ ചെയ്യുകയ്യും ചെയ്തതോടെ ഇനി വിജയ ലക്ഷ്യത്തിൽ എത്താൻ അത്ഭുതങ്ങൾ നടക്കണമെന്ന അവസ്ഥയിലാണ് ഇന്ത്യ നിൽക്കുന്നത്. 13 റൺസുമായി ദീപ്തി ഷർമ്മ, 17 റൺസുമായി കൃഷ്ണമൂർത്തി എന്നീ താരങ്ങളാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 75 റൺസ് എടുത്ത ഹീലിയുടെയും 78 റൺസ് എടുത്ത മൂണിയുടെ ബലത്തിലാണ് വൻ സ്കോറിലേക്ക് എത്തിയത്. ഇരുവരും ഓപണിംഗ് വിക്കറ്റിൽ 115 റൺസ് ആണ് ചേർത്തത്.

Advertisement