ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെയുള്ള 8 വിക്കറ്റിന്റെ കനത്ത തോല്‍വിയ്ക്ക് ശേഷം ഇന്ത്യ മെച്ചപ്പെടുത്തേണ്ടത് സ്ട്രൈക്ക് റൊട്ടേഷനാണെന്ന് പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിത്താലി രാജ്. മത്സരത്തിൽ ഇന്ത്യ 181 ഡോട്ട് ബോളുകളാണ് കളിച്ചത്. നാട്ടിൽ ദക്ഷിണാഫ്രിക്കയോട് പരാജയം ഏറ്റുവാങ്ങിയപ്പോളും ഇതേ സാഹചര്യം തന്നെയാണ് ഇന്ത്യയ്ക്ക് വിനയായത്.
72 റൺസ് നേടിയ മിത്താലി രാജ് ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. ബൗണ്ടറി മാത്രം ലക്ഷ്യം വയ്ക്കാതെ ഇന്ത്യ സിംഗിളും ഡബിളും നേടുവാന്‍ ശ്രമിക്കണമെന്നും മിത്താലി സൂചിപ്പിച്ചു. ഷഫാലി വര്‍മ്മയുടെ സ്ട്രൈക്ക് റേറ്റ് ഒഴിച്ച് നിര്‍ത്തിയാൽ മറ്റെല്ലാ താരങ്ങളുടെയും സ്ട്രൈക്ക് റേറ്റ് 70ൽ താഴെയായിരുന്നു.
2022 ഐസിസി ഏകദിന ലോകകപ്പ് ഇങ്ങടുത്തെത്തി നില്ക്കുമ്പോള് ഇന്ത്യയ്ക്ക് വലിയ തലവേദനയാകുകയാണ് ഈ സ്ട്രൈക്ക് റൊട്ടേഷന്‍. രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് ഓര്‍ഡറിൽ മാറ്റം വന്നേക്കാമെന്നും മിത്താലി രാജ് വ്യക്തമാക്കി.