ഇന്ത്യന്‍ വനിത ക്രിക്കറ്റ് കോച്ചിനു വേണ്ടി തയ്യാറാക്കിയ 11 പേരുടെ ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച് രമേശ് പോവാര്. ഇന്ത്യയുടെ താത്കാലിക കോച്ചായിരുന്ന രമേശിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. മിത്താലി രാജുമായുള്ള പടലപ്പിണക്കമാണ് ഇതിനു ഇടയായത്. എന്നാല്‍ ടി20 ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായി ഹര്‍മ്മന്‍പ്രീത് കൗര്‍-സ്മൃതി മന്ഥാന ജോഡികള്‍ പോവാറിനു പിന്തുണയുമായി ബിസിസിഐയ്ക്ക് കത്ത് നല്‍കിയിരുന്നു.
ടീമിന്റെ കോച്ചിനെ തിരഞ്ഞെടുക്കുവാന്‍ കപില്‍ ദേവ് ഉള്‍പ്പെടുന്ന മൂന്നംഗ പാനലിനെയാണ് ബിസിസിഐ ചുമതലപ്പെടുത്തിയിരിക്കുന്നത്. പവാറിനൊപ്പം മുന്‍ പന്തിയിലുള്ള താരങ്ങള്‍ രാജസ്ഥാന് റോയല്‍സ് പരിശീലകന് ഗാരി കിര്‍സ്റ്റെനും ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്സുമാണ്. അതേ സമയം ഓസ്ട്രേലിയയുടെ ബ്രാഡ് ഹോഗ് മുന്‍ ഇംഗ്ലണ്ട് താരം ഡിമിട്രി മാഷെറാനസ് എന്നിവരും പദവിയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്.