രമേഷ് പവാറിന്റെ കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിച്ച് ആഴ്ചകള്‍ക്കകും പുതിയ വനിത കോച്ചിനുള്ള തന്റെ അപേക്ഷ നല്‍കി താരം. ബിസിസിഐ പുതിയ അപേക്ഷിച്ച വിളിച്ച ശേഷം ഡിസംബര്‍ 14നു അവസാന തീയ്യതി പ്രഖ്യാപിച്ചിരുന്നു. പവാറിനു പകരം കോച്ചിനെ തേടുവാനുണ്ടായ സ്ഥിതി വിശേഷം മിത്താലിയും പവാറും തമ്മിലുള്ള അസ്വാരസ്യങ്ങളാണെന്നിരിക്കെ താരത്തിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ടി20 നായിക ഹര്‍മ്മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും അപേക്ഷിച്ചിട്ടും ബിസിസിഐ അത് ചെവിക്കൊണ്ടില്ലെന്നിരിക്കെ പവാറിന്റെ അപേക്ഷ പരിഗണിക്കുമോ എന്നത് കാണേണ്ടതാണ്.
സിഒഎയിലെ ഡയാന്‍ എഡുല്‍ജിയ്ക്കും പവാര്‍ തന്നെയാണ് കോച്ചായി വരണമെന്ന് ആഗ്രഹിക്കുന്നത്. ഹര്‍മ്മന്‍പ്രീതിന്റെയും സ്മൃതി മന്ഥാനയുടെയും പിന്തുണയാണ് തന്നെ കോച്ചിംഗ് പദവിയ്ക്ക് വീണ്ടും അപേക്ഷിക്കുവാന്‍ ഇടയാക്കിയതെന്നാണ് പവാര്‍ പറയുന്നത്. തന്നില്‍ അവര്‍ക്കുള്ള വിശ്വാസത്തിന്റെ പുറത്താണ് താന്‍ അപേക്ഷിക്കുന്നത്. ബിസിസിഐയ്ക്ക് തന്റെ അപേക്ഷ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ആവാം. ഞാന്‍ എന്റെ കടമ ചെയ്തുവെന്നെയുള്ളുവെന്നും പവാര്‍ പറഞ്ഞു.