ഹരിയാനയോട് കേരളത്തിന് 8 റൺസ് തോൽവി

Sports Correspondent

വനിതകളുടെ അണ്ടര്‍ 19 ടി20 ട്രോപി മത്സരത്തിൽ കേരളത്തിന് പരാജയം. ഇന്ന് ഹരിയാനയ്ക്കെതിരെ ടോസ് നേടി കേരളം ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം എതിരാളികളെ 104/7 എന്ന സ്കോറിൽ ഒതുക്കിയെങ്കിലും 96/9 എന്ന സ്കോര്‍ മാത്രമാണ് കേരളത്തിന് നേടാനായത്.

കേരളത്തിനായി ഓപ്പണര്‍ അബിന 36 റൺസ് നേടിയപ്പോള്‍ രണ്ടാമത്തെ മികച്ച സ്കോറര്‍ അവസാന വിക്കറ്റായി ഇറങ്ങി 16 റൺസ് നേടിയ ജോഷിതയാണ്. ദിയ 15 റൺസും നേടി.

നേരത്തെ ഹരിയാനയുടെ ബാറ്റിംഗിൽ 64 റൺസുമായി പുറത്താകാതെ നിന്ന തനിഷ ഒഹ്ലന്‍ ആണ് ടോപ് സ്കോറര്‍. ത്രിവേണി വസിസ്ത 23 റൺസും നേടി.