Picsart 23 11 18 16 27 48 472

രോഹിത് താൻ കണ്ട ഏറ്റവും നിസ്വാർത്ഥ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് എന്ന് സൈമൺ ഡൗൾ

രോഹിത് ശർമ്മ ആണ് താൻ കണ്ട ഏറ്റവും സെൽഫ് ലെസ് ക്രിക്കർ എന്ന് മുൻ ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ സൈമൺ ഡൗൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ കണ്ട ഏറ്റവും നിസ്വാർത്ഥ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് രോഹിത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു ബാറ്റർ എന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ദക്ഷിണാഫ്രിക്കയിൽ വിജയം കണ്ടെത്താനുള്ള എല്ലാ കഴിവും രോഹിത്തിനുണ്ടെന്ന് ഡൗൾ പറഞ്ഞു.

“കഴിഞ്ഞ 10-18 മാസങ്ങളിൽ രോഹിത് ശർമ്മയെക്കുറിച്ച് ഞാൻ നിരീക്ഷിച്ച ഒരു കാര്യം, വളരെക്കാലമായി ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നിസ്വാർത്ഥനായ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ അദ്ദേഹമായിരിക്കും. തന്റെ ടീമിന്റെ വിജയത്തിനായി സാധ്യമായതെല്ലാം അദ്ദേഹം ചെയ്തു. ടീമിലെ മറ്റുള്ളവരെ അവർ കളിക്കുന്ന രീതിയിൽ കളിക്കാൻ അനുവദിക്കുന്നതിനാണ് അദ്ദേഹം ഇങ്ങനെ കളിക്കുന്നത് “ഡൗൾ വ്യാഴാഴ്ച പറഞ്ഞു.

“ലോകകപ്പിൽ, അദ്ദേഹം ഓർഡറിൽ നല്ല പ്രകടനം കാഴ്ചവെക്കുന്നത് ഞങ്ങൾ കണ്ടു, അത് മധ്യനിരയെ അവർ കളിക്കുന്ന രീതിയിൽ കളിക്കാൻ അനുവദിച്ചു. ആ ആക്രമണകാരിയായ രോഹിത് ശർമ്മയായെ ടെസ്റ്റ് മത്സരങ്ങളിലും ഞങ്ങൾക്ക് കാണാൻ ആയേക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version