Picsart 24 07 19 19 24 31 440

എമിൽ സ്മിത്ത് റോവിനായി ക്രിസ്റ്റൽ പാലസും രംഗത്ത്

ക്രിസ്റ്റൽ പാലസ് ആഴ്‌സണൽ താരം എമിൽ സ്മിത്ത് റോവിനായി പുതിയ ബിഡ് സമർപ്പിക്കും. ഫുൾഹാമുൻ താരത്തിനായി രംഗത്തുണ്ട്. ഓസ്ട്രിയൻ പരിശീലകൻ ഒലിവർ ഗ്ലാസ്നർ പാലസ് മാനേജ്മെന്റിനോട് സ്മിത് റോയെ സൈൻ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ആഴ്സണലിൻ്റെ അക്കാദമിലൂടെ വളർന്നു വന്ന താരമാണ് സ്മിത്ത് റോ. അവസാന സീസണുകളിൽ പരിക്ക് കാരണം താരം ഏറെ ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ സീസണിൽ ആകെ 19 മത്സരങ്ങൾ മാത്രമെ കളിച്ചിരുന്നുള്ളൂ. 2026 വരെയുള്ള കരാർ താരത്തിന് ആഴ്സണലിൽ ഉണ്ട്. 25 മില്യൺ ലഭിച്ചാൽ ആഴ്സ താരത്തെ വിൽക്കും.

ആഴ്സണലിനായി ആകെ 115 മത്സരങ്ങൾ കളിച്ച അദ്ദേഹം ക്ലബ്ബിനായി 18 ഗോളുകൾ നേടി.

Exit mobile version