Picsart 23 12 23 01 34 13 846

ക്ലബ് ലോകകപ്പും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി

ഫിഫ ക്ലബ് ലോകകപ്പ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഇന്ന് ലാറ്റിനമേരിക്കൻ ക്ലബായ ഫ്ലുമിനെസെയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ സിറ്റി ക്ലബ് ലോകകപ്പിൽ മുത്തമിട്ടത്. ഏകപക്ഷീയമായ നാലു ഗോളുകൾക്ക് ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ഇരട്ട ഗോളുകളുമായി അർജന്റീന യുവ സ്ട്രൈക്കർ ഹൂലിയൻ ആൽവാരസ് ആണ് മാഞ്ചസ്റ്റർ സിറ്റിയുടെ താരമായി മാറിയത്.

മത്സരം ആരംഭിച്ച് ഒന്നാം മിനുട്ടിൽ തന്നെ ആൽവരസ് സിറ്റിക്ക് ലീഡ് നൽകി. 27ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ സിറ്റി ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 72ആം മിനുട്ടിൽ ഫോഡനും സിറ്റിക്കായി ഗോൾ നേടി. അവസാനം 88ആം മിനുട്ടിൽ വീണ്ടും ഹൂലിയൻ ആൽവരസ് സിറ്റിക്കായി ഗോൾ നേടിയതോടെ അവരുടെ വിജയം പൂർത്തിയായി. മാഞ്ചസ്റ്റർ സിറ്റി ഇതാദ്യമായാണ് ക്ലബ് ലോകകപ്പ് സ്വന്തമാക്കുന്നത്. ക്ലബ് ലോകകപ്പ് നേടുന്ന നാലാമത്തെ ഇംഗ്ലീഷ് ക്ലബായി മാഞ്ചസ്റ്റർ സിറ്റി ഇതോടെ മാറി‌

Exit mobile version